മുഖങ്ങളില്ല, സംശയങ്ങള്‍ മാത്രം ബാക്കി; 'സംശയ'ത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സംശയ'ത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭിനേതാക്കളുടെ മുഖമില്ലാതെ ഒരുപാട് സംശയങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് വ്യത്യസ്തമായ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്, ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് 'സംശയം' നിര്‍മിച്ചിരിക്കുന്നത്.

ഛായഗ്രഹണം: മനീഷ് മാധവന്‍, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍: ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍: ദിലീപ്‌നാഥ്, കോ. റൈറ്റര്‍: സനു  മജീദ്, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സ്: ജിതിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പി.എം, പ്രോമോ സോങ്: അനില്‍ ജോണ്‍സണ്‍, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, വേണുഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം: സുജിത് മട്ടന്നൂര്‍, സ്‌റ്റൈലിസ്റ്റ്: വീണ സുരേന്ദ്രന്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വയംകുളം, ചീഫ് അസോസിയേറ്റ്: കിരണ്‍ റാഫേല്‍, വി.എഫ്.എസ്: പിക്ടോറിയല്‍, പി.ആര്‍: പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഹൈറ്റ്‌സ്, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് കെ. ചാക്കോ, സ്റ്റില്‍സ്: അജി മസ്‌കോറ്റ്, പബ്ലിസിറ്റി ഡിസൈന്‍: ആന്റണി സ്റ്റീഫന്‍.

Content Highlights: motion poster for Samshayam, starring Vinay Forrt, Sharfu, Lijomol