സച്ചിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരാവസ്ഥയിൽ തന്നെയെന്ന് ആശുപത്രി അധികൃതർ

തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) യുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണദ്ദേഹം. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനുള്ള മരുന്നുകൾ നൽകിയിട്ടുണ്ടെന്നും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും- ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് അദ്ദേഹത്തെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Content Highlights: Sachi Director script writer Health condition continuous serious at ventilator
Content Highlights: