നടി റോഷ്നയും നടൻ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

റോഷ്ന ആൻ റോയി, കിച്ചു ടെല്ലസ് | Photo: Instagram.com|roshna.ann.roy|?hl=en
റോഷ്ന ആൻ റോയി, കിച്ചു ടെല്ലസ് | Photo: Instagram.com|roshna.ann.roy|?hl=en

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹിതരാകുന്നതെന്ന് റോഷ്ന കുറിച്ചു.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിൽ അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

അങ്കമാലി ഡയറീസ്,  തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ്  കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസിൽ അവതരിപ്പിച്ചത്.  ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Content Highlights: Roshna Ann Roy Kichu Tellus actors get married wedding Instagram 

Content Highlights: