ബ്രേക്കിങ് ബാഡ് താരം ആർ.ജെ മിറ്റി അന്തരിച്ചു

വാഷിങ്ടൺ: ബ്രേക്കിങ് ബാഡ് താരം ആർ.ജെ മിറ്റി അന്തരിച്ചു. 34-ാം വയസ്സിലാണ് അന്ത്യം. മരണകാരണം പുറത്തുവന്നിട്ടില്ല. ആത്മഹത്യയാണെന്നാണ് സൂചന.
‘നടനും ജീവകാരുണ്യപ്രവർത്തകനും, ഭിന്നശേഷി അവകാശങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ചയാളുമായ ആർ.ജെ. മിറ്റിയുടെ ദാരുണമായ വിയോഗം അതിയായ ദുഃഖത്തോടെ ഞങ്ങൾ പങ്കുവെക്കുന്നു.’ - അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ലോകപ്രശസ്ത സീരീസായ ബ്രേക്കിങ് ബാഡിൽ ശ്രദ്ധേയ വേഷങ്ങളിലൊന്ന് മിറ്റിയുടേതായിരുന്നു. വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രത്തെയാണ് സീരീസിൽ മിറ്റി അവതരിപ്പിച്ചത്. ആ റോൾ ഏറെ പ്രേക്ഷകപ്രശംസ നേടി.
Content Highlights: RJ Mitte passed away at the age of 34