രൺബീറും ആലിയയും ഒന്നിക്കുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം: 'ലവ് ആൻഡ് വാർ' റിലീസ് പ്രഖ്യാപിച്ചു

രൺബീറും ആലിയയും | Photo: afp
രൺബീറും ആലിയയും | Photo: afp

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന 'ലവ് ആൻ്റ് വാർ' എന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. 2026 മാർച്ച് 20-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

റംസാൻ, രാം നവമി എന്നിവയോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ റിലീസ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജയ് ലീല ബൻസാലിയും രൺബീർ കപൂറും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സംവിധായകൻ്റെ ഒടുവിലത്തെ ചിത്രമായ 'ഗംഗുബായ് കതിയാവാഡി'യിൽ ആലിയയാണ് പ്രധാന വേഷത്തിലെത്തിയത്. ആദ്യമായാണ് ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ വിക്കി കൗശൽ അഭിനയിക്കുന്നത്. 
 

Content Highlights: ranbir alia bhatt sanjay leela bhansali movie love and war release announced