റാണ ദഗ്ഗുബാട്ടി- മിഹീക ബജാജ് വിവാഹം; ചിത്രങ്ങൾ, വീഡിയോ കാണാം

നടൻ റാണ ദഗ്ഗുബാട്ടിയുടെയും മിഹീക ബജാജിന്റെയും വിവാഹ ചിത്രങ്ങൾ പുറത്ത്. ശനിയാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.
മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.
റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
തെലുങ്കു നിർമാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാർട്ട്മെന്റ്, ബാഹുബലി, ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.
Content Highlights: Rana Daggubati Miheeka Bajaj got married. wedding. photos videos
Content Highlights: