'രാസ്ത' യുടെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് ഇവന്റ്: ചിത്രം ജനുവരി 5ന് തിയേറ്ററുകളിലേക്ക്

രാസ്തയുടെ പ്രീ ലോഞ്ച് ഇവന്റ്ില്‍ നിന്നും
രാസ്തയുടെ പ്രീ ലോഞ്ച് ഇവന്റ്ില്‍ നിന്നും

ലയാള സിനിമാ പ്രേക്ഷകര്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ അനീഷ് അന്‍വറിന്റെ പുതിയ ചിത്രം രാസ്ത ജനുവരി 5 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രീ ലോഞ്ച് ഇവെന്റില്‍ ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും സിനിമാ രംഗത്തെ പ്രഗത്ഭരും പങ്കെടുത്തു. 

സര്‍ജാനോ ഖാലിദ്, അനീഷ് അന്‍വര്‍, അനഘ നാരായണന്‍, സുധീഷ്, ഇര്‍ഷാദ്, വിജയ് ബാബു, അഭിലാഷ് പിള്ള, വിഷ്ണുശങ്കര്‍, പൊന്നമ്മബാബു, ആശ അരവിന്ദ്, ഷിബു ജി സുശീലന്‍, ലിയോ തദേവൂസ്സ് , സൂരജ് സന്തോഷ് അന്‍വര്‍ അലി തുടങ്ങി നിരവധിപേര്‍ ചടങ്ങിന്റെ ഭാഗമായിരുന്നു.

പുതുവര്‍ഷത്തില്‍ ആദ്യം റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒമാനില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ രാസ്തയില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക പ്രവര്‍ത്തകരുടെ മികവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പൂര്‍ണമായും സമ്മാനിക്കുന്ന ചിത്രത്തില്‍ സര്‍ജാനോ ഖാലിദ്, അനഘാ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

രാസ്തയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് അഫ്തര്‍ അന്‍വര്‍ ആണ്. പ്രൊജക്റ്റ് ഡിസൈന്‍ സുധാ ഷാ, കലാസംവിധാനം: വേണു തോപ്പില്‍. ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച  മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്.

ഛായാഗ്രഹണം : പ്രേംലാല്‍ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : ഖാസിം മുഹമ്മദ് അല്‍ സുലൈമി, വി.എഫ്.എക്‌സ് : ഫോക്‌സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്‌പോട്ട് എഡിറ്റിങ് : രാഹുല്‍ രാജു, ഫിനാന്‍സ് കണ്‍ട്രോളര്‍ : രാഹുല്‍ ചേരല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹോച്ചിമിന്‍ കെ.സി, ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ : പ്രതീഷ് ശേഖര്‍.

Content Highlights: raastha malayalam movie pre launch