'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു

#Movies Desk
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമയുടെ പോസ്റ്റര്‍
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമയുടെ പോസ്റ്റര്‍

ഉണ്ണി രാജ,സി എം ജോസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജാ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാര്‍ദ്ദനന്‍, പ്യാരിജാന്‍ കൃഷ്ണ ബാലുശ്ശേരി, ഷെറിന്‍ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നു.

വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്ലോര്‍മില്‍ ഉടമയുമായ നാല്പത് വയസ്‌ കഴിഞ്ഞ പുഷ്പാംഗദന്‍ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കല്യാണത്തിന്റെ തലേന്ന് പുഷ്പാംഗദന്റെ

മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നതോടെ സംജാതമാകുന്ന സംഭവബഹുലമായ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

കോമഡി റൊമാന്റിക് ജോണറില്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഉണ്ണിരാജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

അഷറഫ് പാലാഴിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിക്കുന്നത്.

ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം പകര്‍ന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് വെങ്ങളം, കല-വിനയന്‍ വള്ളിക്കുന്ന്, മേക്കപ്പ്-പ്യാരി ജാന്‍ പാരിസ് മേക്ക് ഓവര്‍, വസ്ത്രാലങ്കാരം-രാജന്‍ തടായില്‍, അസോസിയേറ്റ് ഡയറക്ടര്‍-ഹാഷിം സക്കീര്‍ നീലാടന്‍, രാഹുല്‍ ആര്‍ ടി പി, പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം, പ്രൊഡക്ഷന്‍ മാനേജര്‍-രാജീവ് ചേമഞ്ചേരി, വിഷ്ണു ഒ കെ, സ്റ്റുഡിയോ-മലയില്‍ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റില്‍സ്-കൃഷ്ണദാസ് വളയനാട്, ഡിസൈന്‍-ഷാജി പാലോളി, സുജിബാല്‍, വിതരണം-മൂവി മാര്‍ക്ക് റിലീസ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Content Highlights: Experience the hilarious wedding preparations of Pushpangadan, a coffee farmer, in this comedy romance set against the beautiful backdrop of Wayanad.