'ജെസിബി കാണിച്ചാലും ആളുകൂടും'; പുഷ്പയെ പരിഹസിച്ച് സിദ്ധാര്‍ഥ്

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2: ദി റൂള്‍. അതിവേഗത്തില്‍ ആയിരം കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വലിയ ആള്‍ക്കൂട്ടം ചിത്രം കാണാനായി തിയ്യേറ്ററുകളിലേക്ക് ഒഴുകുന്നുണ്ട്.
ഇതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന് ആളുകൂടുന്നത് വലിയ കാര്യമൊന്നുമല്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ പരാമര്‍ശം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് നവംബറില്‍ ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടന്റെ മറുപടി. തമിഴ് യൂട്യൂബര്‍ മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അത് മാര്‍ക്കറ്റിങ്ങാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെ.സി.ബി. കൊണ്ടുവന്നാല്‍പ്പോലും ആളുകൂടും. അതുകൊണ്ട് ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്', സിദ്ധാര്‍ഥ് പറഞ്ഞു.
Content Highlights: Siddharth unimpressed by massive crowds for Pushpa 2, says thousands gather even to watch a ‘JCB’