'ജന ഗണ മന' ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

ചിത്രത്തിന്റെ പോസ്റ്റര്‍ | photo: facebook/prithviraj sukumaran
ചിത്രത്തിന്റെ പോസ്റ്റര്‍ | photo: facebook/prithviraj sukumaran

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ജന ഗണ മന' ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൃഥ്വിരാജാണ് വിവരം സോഷ്യല്‍ മീഡിയയിലൂ
ടെ അറിയിച്ചത്. 2022-ലെ ഹിറ്റുകളിലൊന്നായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം. 

ഹിന്ദി, തമിഴ് ഭാഷകളിലും 'ജന ഗണ മന' റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനാവുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ 43-ാം ചിത്രമാണിത്.
 

Content Highlights: prithviraj suraj movie jana gana mana Official selection Bengaluru International Film Festival 2023