ഹേമ കമ്മിറ്റി എന്നോടും കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്- പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റിയുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സെറ്റില്‍ കമ്മിറ്റി അംഗങ്ങള്‍ വന്നതെന്നും സംസാരിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. പുതിയ ചിത്രമായ 'ജന ഗണ മന'യുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. നടപ്പാക്കിയില്ലെങ്കില്‍ ആ നടപടി എന്തിനായിരുന്നുവെന്ന് ചോദ്യമുയരാം. ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ
കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ അതിനുള്ള അധികാരം ആര്‍ക്കാണ് എന്നതൊന്നും തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് 'ജന ഗണ മന. ഏപ്രില്‍ 28 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
Content Highlights: Prithviraj Sukumaran on Hema Committee Report, Jana Gana Mana Movie Release, Press Conference