വാഗ്ദാനം പാലിക്കാൻ ഒരാൾക്ക് എത്ര ദൂരം പോകാനാകും; ഉദ്വേഗമുണർത്തി 'കുരുതി' ട്രെയ്ലർ

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഉദ്വേഗം നിറക്കുന്ന രംഗങ്ങളോടെയാണ് ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും.
റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ഗോപി, മാമുക്കോയ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.
മെയ് 13ന് തീയേറ്ററിൽ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.
content highlights : prithviraj movie kuruthi trailer ott release prithviraj murali gopi mamukkoya shine tom chacko
Content Highlights: