നീതി നിഷേധത്തിനെതിരേയുള്ള കലഹം; 'പട' ട്രെയ്‌ലര്‍

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പട'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
നീതി നിഷേധിക്കപ്പെട്ടവര്‍ നടത്തുന്ന പ്രതിഷേധമാണ് ട്രെയ്‌ലറിലുടനീളം. കേരളത്തിലെ ആദിവാസി വിഭാഗവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു. ചിത്രം മാര്‍ച്ച് 10-ന് തിയേറ്ററുകളില്‍ എത്തും.
കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍.എം. ബാദുഷ.
Content Highlights: Pada Movie release announced Kunchako Boban Joju George Vinayakan
Content Highlights: Pada Movie Trailer, Releases on March 10, Kunchako Boban, Joju George, Vinayakan, Dileesh Pothen