'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ന്റണി വര്‍ഗീസ്, ബിബിന്‍ ജോര്‍ജ് എന്നിങ്ങനെ മലയാളത്തിലെ പ്രിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ വഴി 'ഒരു വടക്കന്‍ പ്രണയപര്‍വ്വത്തിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ- വണ്‍ സിനി ഫുഡ് പ്രോഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

എ വണ്‍ സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിങ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്സ്. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം: ഗിച്ചു ജോയ്. കല: നിതീഷ് ചന്ദ്രന്‍ ആചാര്യ. മേക്കപ്പ്: രാജേഷ് നെന്മാറ. ഗാനരചന: സുഹൈല്‍ കോയ, രശ്മി സുഷില്‍. വസ്ത്രാലങ്കാരം: ആര്യ ജി.രാജ്. ചീഫ് അസേ. ഡയറക്ടര്‍മാര്‍: അഖില്‍ സി തിലകന്‍ - സിസി.രണ്ടാം യൂണിറ്റ് ക്യാമറാമാന്‍: സാംലാല്‍ പി തോമസ്.

നൃത്ത സംവിധാനം: ശിവപ്രസാദ്, റിഷി സുരേഷ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-ഷിനോയ് ഗോപിനാഥ്. അസ്സോ ഡയറക്ടര്‍: വാസുദേവന്‍ വി.യു. സ്റ്റില്‍സ്: നിതിന്‍, അസി: ഡയറക്ടര്‍മാര്‍: സൂര്യജ ഉഷാ മോഹന്‍, തമീം സേട്ട്, ദീപസണ്‍. ഡി.കെ, ശരണ്യ.കെ.എസ്. ആന്‍ഡ് എയ്ഞ്ചല്‍ ബെന്നി. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ : വിനോദ് കുമാര്‍ പി കെ. ഫിനാന്‍ഷ്യല്‍ മാനേജര്‍ : രശ്മി ഡെന്നി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: യദു എം നായര്‍. പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് ബ്രഹ്‌മാനന്ദന്‍.ലൊക്കേഷന്‍ സൗണ്ട് - ആതിസ് നേവ്.പിആര്‍ഒ: മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍: ഹുവൈസ് മജീദ്.

Content Highlights: oru vadakkan pranaya parvam First Look Poster