'ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക്; തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്'

-
-

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാറിയ താരമാണ് നൂറിന്‍ ഷെരീഫ്. തന്റെ ഇരുപത്തിയൊന്നാം ജന്മദിനത്തില്‍ ശ്രദ്ധേയമായൊരു കുറിപ്പ് ഫെയ്​സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് നൂറിന്‍.
 
"എനിക്ക് ജന്മദിനാശംസകള്‍...ഇരുപത്തിയൊന്ന് മനോഹര വര്‍ഷങ്ങള്‍..നമുക്ക് ചുറ്റുമുള്ള ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. അതുകൊണ്ട് തന്നെ എന്റെ വീട്ടില്‍ ഒറ്റയ്ക്ക് ജന്മദിനമാഘോഷിക്കാം എന്ന് ഞാന്‍ ഉറപ്പിച്ചു ...എല്ലാവരുടെയും ആശംസാ സന്ദേശങ്ങള്‍ കണ്ടതില്‍ സന്തോഷം.

ഈ ചിത്രം എടുക്കാന്‍ സഹായിച്ചതിന് നച്ചുവിന് നന്ദി. ഈ 21 കയ്യില്‍ പിടിച്ചുള്ള ചിത്രം മാത്രമേ ഈ ജന്മദിനത്തില്‍ എനിക്ക് വേണ്ടിയിരുന്നുള്ളൂ... ലോക്കഡൗണ്‍ കാരണം ഭയമായിരുന്നു. പക്ഷെ എനിക്കറിയാം ഒരു സഹോദരി എന്നാല്‍ മറ്റൊരു അമ്മ തന്നെയാണ്. 

ഈ വര്‍ഷങ്ങളില്‍ എന്റെ ജീവത്തിലൂടെ കടന്നുപോയ ഓരോരുത്തര്‍ക്കും നന്ദി... ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നറിയാം. കഴിഞ്ഞ വര്‍ഷം വളരെ മികച്ചതായിരുന്നു. ഒരുപാട് പേരെ കണ്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു, ഭാവി എങ്ങനെ വേണമെന്നതില്‍ കൃത്യമായ ചിന്താഗതികള്‍ വന്നു, ഹൃദയതകര്‍ച്ചകളും നഷ്ടങ്ങളും സംഭവിച്ചു, കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്‌നേഹിക്കാന്‍, കരുത്തയാകാന്‍, പൊരുതി നില്‍ക്കാന്‍, എല്ലാം ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്.. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി."നൂറിന്‍ കുറിച്ചു.

Content Highlights : Noorin Shereef 21st Birthday Oru Adaar Love Fame Malayalam Actress Miss Kerala Fitness 2017

Content Highlights: