നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ് നവംബര്‍ നാലിന് തിയേറ്ററുകളിലേക്ക്

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് നവംബര്‍ നാലിന് തിയേറ്ററുകളിലെത്തും. നിവിന്‍ പോളിയും അജു വര്‍ഗീസും സൈജു കുറുപ്പും സിജു വില്‍സനും ഗ്രേസ് ആന്റണിയും ഒന്നിച്ചെത്തുന്ന സാറ്റര്‍ഡേ നൈറ്റ് ഒരു പക്കാ കോമഡി ചിത്രമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ദുബായ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്ക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍.
ആക്ഷന്‍ ഡിറക്ടേഴ്‌സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്‌സ്: വിവേക് രാമദേവന്‍, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍, പിആര്‍ഓ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഹെയിന്‍സ്.
Content Highlights: nivin pauly, roshan andrews, saturday night, upcoming malayalam movie