'ശേഖരവർമ്മ രാജാവാ'കാൻ നിവിൻ പോളി; സംവിധാനം അനുരാജ് മനോഹർ

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ ആണ്. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അനുരാജ്.
പോളി ജൂനിയർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ്.രഞ്ജിത്താണ് ചിത്രത്തിന് കഥ ഒരുക്കുന്നത്.
കനകം കാമിനി കലഹം ആണ് നിവിൻ പോളി നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. ഓടിടി റിലീസായി പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായെത്തിയത്.
content highlights : Nivin Pauly new movie Shekhara Varma Rajavu directed by Anuraj Manohar
Content Highlights: