നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ

നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സാമൂഹികമാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല', നടി കുറിച്ചു. പിന്നാലെ ഓണാശംസ അറിയിച്ചുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസ അറിയിച്ചവർക്ക് താരം നന്ദി പറഞ്ഞു.
2017 മുതൽ അടുത്ത സുഹൃത്തുക്കളാണ് ശ്യാമിനും നിലീൻ സാന്ദ്രയും. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹവിവരം നടി പങ്കുവെച്ചത്.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. 'കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ നടിയാണ് നിലീൻ സാന്ദ്ര. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തിൽ നായികാ വേഷത്തിലും അവരെത്തി. പിന്നീട് '2018', 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്നീ ചിത്രങ്ങളിലൂടെ നിലീൻ വീണ്ടും പ്രേക്ഷകപ്രീതി നേടി.
ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ 'സാമർഥ്യശാസ്ത്ര'ത്തിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധനേടിയത്. സീരീസിന്റെ തിരക്കഥയും നിലീൻ സാന്ദ്രയുടേതായിരുന്നു. എറണാകുളം അരൂർ സ്വദേശിയാണ് നിലീൻ. അച്ഛൻ ജൂഡി തഹസിൽദാർ ആയിരുന്നു. അമ്മ മേരി ഹൈക്കോടതി ജീവനക്കാരി. ഒരു സഹോദരനുണ്ട്.
Content Highlights: Actress and screenwriter Nileen Sandra has officially married director Shyamin Gireesh in a private ceremony attended by close family and friends. The couple, who have been close friends since 2017, announced their engagement earlier in February before tying the knot. Nilin shared her wedding photographs and videos on Instagram, expressing her immense happiness about starting this new chapter of life. Shyamin Gireesh famously directed the hit Karikku series 'Samarthya Sastram' written by Nilin, and is currently directing the upcoming film 'It's a Medical Miracle'. Nileen Sandra gained widespread acclaim through her roles in the Karikku series and critically acclaimed movies like 'Aavasavyuham', '2018', and 'Officer on Duty'