നിഖിൽ നായകനാകുന്ന ഭരത് കൃഷ്ണമാചാരി ചിത്രം; "സ്വയംഭൂ" ഫസ്റ്റ് ലുക്ക് പുറത്ത്

പിക്‌സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. "സ്വയംഭൂ" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ നിഖിലിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്‌തത്.
യുദ്ധക്കളത്തിലെ ഒരു പോരാളിയായ നിഖിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്. നടന്റെ ലുക്ക് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് സ്വയംഭൂ.
ഛായാഗ്രഹണം - മനോജ് പരമഹംസ, സംഗീതം- രവി ബസ്‌റൂർ, സംഭാഷണം - വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ - എം. പ്രഭാകരൻ, പി.ആർ.ഒ - ശബരി
Content Highlights: Nikhil bharath krishnamachari movie swayambhu first look poster released