അന്ധയായി നയൻതാര, വില്ലനായി അജ്മൽ; 'നേട്രിക്കണ്ണ്' ട്രെയ്ലർ

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിന്റെ ട്രെയ്ലർ പുറത്ത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം അജ്മൽ അമീറാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്.
മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.
കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ആഗസ്റ്റ് 13 ന് ഡിസ്നി ഹോട്സ്റ്റാർ വഴി നേട്രിക്കണ്ണ് പ്രദർശനത്തിനെത്തും.
content highlights : nayanthara movie netrikann trailer ajmal ameer vignesh shiva
Content Highlights: