ജെന്റില്‍മാന്‍2 ന് വേണ്ടി വര്‍ക്കൗട്ടില്‍ നയന്‍താരാ ചക്രവര്‍ത്തി; വീഡിയോ

മുപ്പതില്‍പരം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച നയന്‍താരാ ചക്രവര്‍ത്തി നായികയാവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. അതിന് മുന്നോടിയായി ബോഡി ഫിറ്റ്‌നസിന് വേണ്ടി കഠിനമായ വര്‍ക്കൗട്ടിലാണ് താരം. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജിം സെന്ററില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കു വെച്ചിട്ടുള്ളത്.
' ജെന്റില്‍മാന്‍-2 'ലെ നായികയായി നയന്‍താരയെ നിര്‍മാതാവ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മലയാളം, തെലുങ്ക് ഭാഷകളില്‍ നിന്നും നായികയായി ഒട്ടേറേ അവസരങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്.
ശങ്കര്‍ സംവിധാനം ചെയ്ത 1993 ലെ ജെന്റില്‍മാന്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. അര്‍ജുന്‍ സര്‍ജ, മധുബാല തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.
ജെന്റില്‍മാന്‍ 2ന്റെ സംവിധായകന്‍, നായകന്‍, മറ്റു അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Nayanthara Chakravarthy, work out Video, Gentleman 2 Movie, KT kunjumon Film, Instagram post