ഒമ്പത് ഭാവങ്ങൾ, ഒമ്പത് കഥകൾ, ജനങ്ങൾക്കായി തമിഴ് സിനിമാ വ്യവസായം; 'നവരസ' ഒരുങ്ങുന്നു

Navarasa Photo | Instagram, Netflix
Navarasa Photo | Instagram, Netflix

കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാൻ ആന്തോളജി ചിത്രം ഒരുങ്ങുന്നു. സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമിക്കുന്ന നവരസ എന്ന ആന്തോളജിയിൽ ഒമ്പത് ചിത്രങ്ങളാണുള്ളത്. ചിത്രം നെറ്റ്ഫ്ലിക്സിലാണഅ റിലീസ് ചെയ്യുക.

ചിത്രത്തിൽ നിന്നുള്ള വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്..

‘ നവരസയി’ ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാ​ഗമാകുന്നത്.

അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർത്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൺ, അളഗം പെരുമാൾ, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രത്തങ്ങളിൽ അണിനിരക്കുന്നത്.

എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ​ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ​ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സം​ഗീതം ഒരുക്കും

Content Highlights : Navarasa Anthology In Netflix Maniratnam Aravind Swamy Suriya Vijay Sethupathi

Content Highlights: