'കർഷകർക്ക് സഹായഹസ്തം നീട്ടിയ മനുഷ്യൻ'; നാനാ പടേക്കറെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

നടൻ നാനാ പടേക്കറെയും ഗായകന് ശങ്കർ മഹാദേവനെയും പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ വർധിച്ചപ്പോൾ അവർക്ക് സഹായഹസ്തവുമായി നാനാ പടേക്കർ എത്തിയെന്ന് യോഗി ആദിത്യനാഥ് ഓർമിച്ചു.
ശങ്കർ മഹാദേവന്റെ ആലാപന ശൈലിയെയും യോഗി പ്രശംസിച്ചു. യു.പി. പൊലീസിന്റെ പരിപാടിയിൽ ഇരുവരുടെയും സാന്നിധ്യത്തിലായിരുന്നു യോഗിയുടെ പ്രശംസ.
"നാനാ പടേക്കർ ഒരു നടൻ മാത്രമല്ല, കാരുണ്യമുള്ള ഒരു മനുഷ്യൻ കൂടിയാണ്. മഹാരാഷ്ട്രയിൽ കർഷകർ വ്യാപകമായി ആത്മഹത്യ ചെയ്തിരുന്ന സമയത്ത് അവർക്ക് സഹായഹസ്തം നീട്ടിയത് നാനാ പടേക്കറായിരുന്നു," യോഗി ആദിത്യനാഥ് പറഞ്ഞു.
മുൻപ് കർഷകർക്കായി പ്രവർത്തിക്കുന്ന സമയത്ത് നാനാ പടേക്കർ നേരിട്ടുവന്ന് കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്നും യോഗി പറഞ്ഞു. ഇത്രയും വലിയൊരു നടൻ ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ നിശ്ശബ്ദമായി കർഷകർക്കായി പ്രവർത്തിക്കുകയായിരുന്നുവെന്നും യു.പി. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"അദ്ദേഹത്തിന്റെ പേര് തന്നെ ശങ്കർ എന്നാണ്. ആ പേരിനോട് നീതി പുലർത്തുന്ന രീതിയിൽ അദ്ദേഹം ഒരു 'ഇരട്ട ശങ്കർ' ആണ്. ശങ്കറുമാണ്, മഹാദേവനുമാണ്," ഗായകൻ ശങ്കർ മഹാദേവനെക്കുറിച്ച് യോഗി പറഞ്ഞു.
Content Highlights: Uttar Pradesh Chief Minister Yogi Adityanath publicly praised veteran actor Nana Patekar and renowned singer Shankar Mahadevan during a UP Police event. The Chief Minister highlighted Nana Patekar's selfless humanitarian work during the farmer suicide crisis in Maharashtra. Yogi recalled how surprised he was when the actor approached him without any luxury or fanfare to work quietly for the welfare of farmers. Describing Patekar as more than just an actor, Yogi commended his deep compassion and direct impact on needy farming communities. He also paid rich compliments to Shankar Mahadevan, remarking that the singer truly lives up to his divine name like a double embodiment of "Shankar" and "Mahadevan."