നാൽപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ നിറവയറില്‍ ഫോട്ടോഷൂട്ടുമായി നമിത; ചിത്രങ്ങള്‍

അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി നമിത. 41-ാം പിറന്നാള്‍ ദിനത്തില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് നമിത സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
മാതൃത്വം, ഒരു പുതിയ അധ്യായം ആരംഭിച്ചപ്പോള്‍ ഞാന്‍ പതിയ മാറി. നിനക്ക് വേണ്ടി ഞാന്‍ ഒരുപാട് ആഗ്രഹിച്ചു, പ്രാര്‍ഥിച്ചു. നീ എന്നെ മറ്റാരോ ആക്കിമാറ്റിയിരിക്കുന്നു.- നമിത കുറിച്ചു.
വിരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017 ലാണ് ഇവര്‍ വിവാഹിതരായത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ബൗ വൗ ആണ് നമിതയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണത്തിനായി നമിത തിരുവനന്തപുരത്ത് എത്തിയിരുന്നു.
Content Highlights: Namitha Vankawala announces pregnancy, Instagram post, Maternity Photoshoot