വിഷാദം അലട്ടി, ഉറക്കമില്ലാതായി, ഭാരം 97 കിലോ; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു- നമിത

വിഷാദം അലട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നമിത. ആ സമയത്തെ അനാരോഗ്യകരമായ ഭക്ഷണശൈലി അമിത വണ്ണത്തിന് കാരണമായെന്നും 97 കിലോയോളം ഭാരം കൂടിയെന്നും നമിത പറയുന്നു. പിന്നീട് മെഡിറ്റേഷനിലൂടെയും വ്യായാമത്തിലൂടെയും പ്രശ്നങ്ങളെ മറികടന്നുവെന്നും നമിത പറയുന്നു
'മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാന്‍ ഇതെല്ലാം നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഞാന്‍ കടുത്ത വിഷാദത്തിലായിരുന്നു. ആളുകളുമായി ഇടപഴകുന്നതില്‍നിന്ന് അതെന്നെ അകറ്റി. ഉറക്കം നഷ്ടപ്പെട്ടു. രാത്രികാലങ്ങളില്‍ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തിലാണ് ഞാന്‍ എല്ലായ്പ്പോഴും അഭയം നേടിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ എന്റെ ശരീരത്തിന്റെ ആകൃതി മാറാന്‍ തുടങ്ങി. എന്റെ ശരീര ഭാരം 97 കിലോയിലെത്തി.
"ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ പറഞ്ഞു പരത്താന്‍ തുടങ്ങി. പിസിഒഡിയും തൈറോയ്ഡും എന്നെ അലട്ടിയിരുന്ന കാര്യം എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ഞാന്‍ അതനുഭവിച്ചു. ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു. ഞാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിച്ചു. ഡോക്ടറുടെ സഹായം ഞാന്‍ തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ ഞാന്‍ മനസ്സമാധാനവും അനന്തമായ സ്നേഹവും എന്താണെന്ന് അറിഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്ത് തന്നെയും ആകട്ടെ, അത് പുറത്തല്ല, നിങ്ങള്‍ക്ക് ഉള്ളിലുണ്ട്.
നമിതയുടെ കുറിപ്പിനെ ചിലര്‍ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇത് മാതൃകയാക്കാന്‍ സാധിക്കില്ലെന്നും മാനസികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വിദഗ്ധ സഹായം തേടണമെന്നും അവര്‍ പറയുന്നു.
Content Highlights: Namitha actor about depression gaining weight sucidal thoughts
Content Highlights: