അവന്റെ സ്നേഹമാണ് പുരുഷന്മാരിലുള്ള എന്റെ വിശ്വാസം തിരിച്ചുതന്നത്: നമിത

ഗ്ലാമര്‍ രംഗങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളിലൂടെയും പ്രേക്ഷകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരസുന്ദരി നമിത വിവാഹിതയാവാന്‍ പോകുന്നു. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നടനും മോഡലും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയാണ് വരന്‍. 2016 ലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. തങ്ങളുടെ പ്രണയ കഥ നമിത തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഞാനും വീറും നവംബര്‍ ഇരുപത്തിനാലാം തിയ്യതി തിരുപ്പതിയില്‍ വച്ച് വിവാഹിതരാകാന്‍ പോവുകയാണെന്ന കാര്യം നിങ്ങള്‍ അറിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പാണ്. വീര്‍ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അയാൾ ഒരു നടനും നിര്‍മാതാവുമാണ്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജാണ്. ഞങ്ങളുടെ രണ്ട് പേരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പതിയെ പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തിയ്യതി ബീച്ചില്‍ വച്ച് അവന്‍ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു. അവിടെ എനിക്കായി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഞാനാകെ അമ്പരന്ന് പോയി. കാരണം ഞാന്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങള്‍ക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണ് മാത്രമല്ല ആത്മീയമായി ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്നെന്നെ കൊണ്ട് വീറിനോട് സമ്മതമാണെന്നറിയിക്കാന്‍ പ്രേരിപ്പിച്ചത്. യാത്രപോകാനും പ്രകൃതിയെ അനുഭവിച്ചറിയാനും ട്രെക്കിങ്ങ് നടത്താനും എത്ര മാത്രം ഇഷ്ടപെടുന്നുവെന്ന കാര്യം ഞങ്ങള്‍ പങ്കുവച്ചിരുന്നു. ഞങ്ങൾ ഇരുവരും ജീവിതത്തെ പ്രണയിക്കുന്നവരാണ്. എനിക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇവിടെ ആരും ആരുടേയും പിറകെ നടന്നിട്ടില്ല . ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാന്‍ അവനെ എത്രത്തോളം മനസ്സിലാക്കിയോ അത്രത്തോളം അവനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരിലുള്ള എന്റെ വിശ്വാസം തിരിച്ച് കൊണ്ട് വന്നത് അവന്റെ സ്‌നേഹവും പിന്തുണയും കരുണയുമാണ്. വിവാഹവാര്‍ത്ത അറിയിച്ചത് മുതല്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത നിങ്ങളെല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ!-നമിത പറഞ്ഞു.
Content Highlights: Namitha, Actress, Namitha Wedding, Veerendra chowdhary, Actress Wedding, Celeberity Wedding, Kollywood


VIEW ON mathrubhumi.com