'മോമോ ഇന്‍ ദുബായ്‌' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Momo in Dubai
Momo in Dubai

ഹലാല്‍ ലൗ സ്റ്റോറി ' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന  'മോമോ ഇന്‍ ദുബായ്' എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശിശുദിനത്തില്‍ പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ  ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം  എന്നിവര്‍ ചേര്‍ന്നാണ് ' മോമോ ഇന്‍ ദുബായ് ' നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെയും ഡോക്ടര്‍ ഹിക്മത്തുള്ളയുടെയും വരികള്‍ക്ക്‌ ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍  സംഗീതം പകരുന്നു. ഒട്ടേറെ  സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,കോസ്റ്റ്യൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിം ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Momo in Dubai Movie First look poster released 

Content Highlights: