'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ'; നസ്ലിന്‍ ചിത്രം 'മോളിവുഡ് ടൈംസ്' ചിത്രീകരണം പൂര്‍ത്തിയായി

നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം 'മോളിവുഡ് ടൈംസ്' ചിത്രീകരണം പൂര്‍ത്തിയായി. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍. വിശ്വജിത്ത് ആണ് ക്യാമറ. മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ്.
സിനിമ പ്രമേയമായെത്തുന്ന ചിത്രമായതുകൊണ്ടുതന്നെ നസ്ലിന്‍, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പുറമേ, മലയാള സിനിമയിലെ പല പ്രമുഖരുടെയും ക്യാമിയോ റോളും ചിത്രത്തില്‍ പ്രതീക്ഷിക്കാം. തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായിമാറിയ എഡിറ്ററും തിരക്കഥാകൃത്തുംകൂടിയായ അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രം, ആഷിഖ് ഉസ്മാന്റെ നിര്‍മ്മാണം എന്നീ പ്രത്യേകതകളും സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. മലയാളത്തിലെ മികച്ച സംവിധായകന്‍, നായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വമ്പന്‍ ക്രൂ അണിനിരക്കുന്ന 'മോളിവുഡ് ടൈംസി'ന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
Content Highlights: Naslen stars in `Mollywood Times`, a film by Abhinav Sunder Nayak, exploring cinema with cameos from stars