''പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം''; മീരയും പണിക്കരും രാജേന്ദ്രനും ഒത്തുകൂടിയപ്പോള്‍

മോഹന്‍ലാല്‍-കാര്‍ത്തിക-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസൻ-ലാൽ-കാർത്തിക ടീമിന്റെ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും എക്കാലത്തെയും വലിയ ഹിറ്റുകളാണ്. വിവാഹശേഷം സിനിമയോട് വിടപറഞ്ഞുവെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് കാര്‍ത്തിക.
സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ കാര്‍ത്തിക പ്രത്യക്ഷപ്പെട്ടിട്ട് കാലങ്ങളായി.എന്നാല്‍ സിനിമയിലെ സുഹൃത്ത് വലയങ്ങളില്‍ സജീവമാണ് താരം. കഴിഞ്ഞ ദിവസം നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം മോഹന്‍ലാലും കാര്‍ത്തികയും ശ്രീനിവാസനും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് കളമൊരുക്കി. സദസ്സിലില്‍ മുന്‍വശത്ത് ഇരുന്നിരുന്ന മോഹന്‍ലാലിനെയും ശ്രീനിവാസനെയും സന്ദര്‍ശിച്ച് കാര്‍ത്തിക കുശലാന്വേഷണം നടത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കുറച്ചുകാലങ്ങളായി ശ്രീനിവാസനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയായിരുന്നു. നെഞ്ചുവേദയെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈപാസ് സര്‍ജറിയ്ക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ ശ്രീനിവാസന്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ വൈറലായിരുന്നു.
Content Highlights: Mohanlal Sreenivasan karthika films, vishak subramanyam