മീശപിരിച്ച് മോഹൻലാൽ,പുലിമുരുകന്റെ ഏഴുവർഷങ്ങൾ; ഇതുവരെ കാണാത്ത മേക്കിങ് വീഡിയോ പുറത്തുവിട്ട് നിർമാതാവ്

ചിത്രത്തിന്റെ പോസ്റ്റർ
ചിത്രത്തിന്റെ പോസ്റ്റർ

മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ അൺസീൻ മേക്കിങ് വീഡിയോ പുറത്തുവിട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം. സിനിമയിൽ പ്രേക്ഷകർ കാണാത്ത രം​ഗങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ സുരാജിനും ലാലിനും മറ്റുള്ളവർക്കും ഒപ്പം ശബരിമലയിലേയ്ക്ക് പോകുന്ന രം​ഗത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

മോഹൻലാലിന്റെ മീശപിരിക്കലും സുരാജും ഒത്തുള്ള രം​ഗങ്ങളും വീഡിയോയിലുണ്ട്. വെെശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രമാണ്.

2016 ഒക്ടോബർ 7-നാണ് പുലിമുരുകൻ റിലീസിനെത്തുന്നത്.  മലയാളത്തിൽ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ, വേഗത്തിൽ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം, യു.കെ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകൻ സൃഷ്ടിച്ച നേട്ടങ്ങൾ അനവധിയാണ്. 

ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കമാലിനി മുഖർജി, ജ​ഗപതി ബാബു, ലാൽ, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. ​ഗോപി സുന്ദറായിരുന്നു സം​ഗീതം. 

Content Highlights: mohanlal movie pulimurugan unseen making video released