അസീസ് നെടുമങ്ങാട് നായകനാകുന്ന മോഹന വള്ളി; ചിത്രീകരണം ആരംഭിച്ചു

#Movie Desk
മോഹന വള്ളി എന്ന ചിത്രത്തിന്റെ സെറ്റിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
മോഹന വള്ളി എന്ന ചിത്രത്തിന്റെ സെറ്റിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണമായും ഹൊറർ, ഫാൻ്റസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

നാട്ടിൻപുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ജെ സ്റ്റുഡിയോസ് & എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജാരവി, വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന-രാഹുൽ കല്യാൺ. സംഗീതം- അർക്കാഡോ. ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം - മകേഷ് മോഹൻ. മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ . ഡിസൈൻ - യെല്ലോടൂത്ത് . മാർക്കറ്റിംഗ് - ഒപ്റ. സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്. പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ.

ഒറ്റപ്പാലം, പൊള്ളാച്ചി,പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. PRO-വാഴൂർ ജോസ്.

Content Highlights: The shooting for debutant director Umesh S. Nair's horror-fantasy-comedy film Mohana Valli, starring Azees Nedumangad and Abin Bino, has officially commenced at Kuzhur Mana near Ottapalam.