മിന്നൽ മുരളി യൂണിവേഴ്സിൽ പുതിയചിത്രം, 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ടീസര്‍ പുറത്ത്; നായകൻ ധ്യാൻ

'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ടീസറിൽ നിന്ന്
'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ടീസറിൽ നിന്ന്

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (ഡബ്ല്യുസിയു) പുതിയ മുഖമായി അവതരിപ്പിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. കോമഡി-ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. 

നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി. എന്നിവര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്ന ചിത്രത്തില്‍, സിഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. കോട്ടയം നസീര്‍, സീമ ജി. നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ലോക്കല്‍ ഡിറ്റക്ടീവ് ആയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്. മേയ് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊജക്റ്റ് ഡിസൈനേഴ്‌സ്: സെഡിന്‍ പോള്‍, കെവിന്‍ പോള്‍, കോണ്‍ടെന്റ് ഹെഡ്: ലിന്‍സി വര്‍ഗീസ്,  ഛായാഗ്രഹണം: പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം:  റമീസ് ആര്‍സീ, എഡിറ്റര്‍: ചമന്‍ ചാക്കോ, കലാസംവിധാനം: കോയാസ് എം, സൗണ്ട് ഡിസൈനര്‍: സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് പി.സി, ആക്ഷന്‍: തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് മൈക്കല്‍, ഡിഐ: പോയറ്റിക്, വിഎഫ്എക്‌സ്: ഐ വിഎഫ്എക്‌സ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ശബരി.

Content Highlights: Weekend Cinematic Universe (WCU) new movie Dhyan Sreenivasan's Detective Ujjwalan movie teaser out