കടുത്ത വിഷാദ രോഗം അലട്ടിയ നാളുകൾ, ചിത്രീകരണം മുടങ്ങുമായിരുന്ന ആട് 2; മിഥുൻ പറയുന്നു

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ ആകസ്മിക മരണത്തെ തുടർന്ന് ചർച്ചയാവുകയാണ് മാനസികാരോഗ്യവും വിഷാദ രോഗവും അതിനെ അതിജീവിക്കാനുള്ള വഴികളും. താരങ്ങളടക്കം നിരവധി പേരാണ് തങ്ങൾ നേരിട്ട വിഷാദ രോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളുമായി എത്തിയത്. അത്തരത്തിൽ കടന്ന് പോയ ഭീകരാവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
ജയസൂര്യയെ നായകനാക്കി ഒരുക്കിയ ആട് 2 ന്റെ ചിത്രീകരണ സമയത്താണ് മിഥുനെ കടുത്ത വിഷാദരോഗം പിടികൂടുന്നത്. ചിന്തകൾ കയ്യിലില്ലാതിരുന്നപ്പോൾ ചെയ്ത സിനിമയാണ് അതെന്നും കടുത്ത മാനസിക വൈഷമ്യങ്ങളെ തുടർന്ന് ചിത്രം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായെന്നും മിഥുൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. അങ്ങനെ താൻ കാരണം പടം മുടങ്ങുന്ന അവസ്ഥ വന്നാൽ ചിത്രീകരണം പൂർത്തിയാക്കുന്നതിന് മറ്റൊരു സംവിധായകനെ കണ്ടെത്തിയിരുന്നെന്നും മിഥുൻ പറയുന്നു
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്നാണ് സ്വന്തം അനുഭവം പങ്കു വയ്ക്കാൻ തീരുമാനമെടുക്കുന്നതെന്നും ഒരു ക്രോണിക്ക് ഡിപ്രെഷൻ സർവൈവറായ താൻ കടന്നു വന്ന വഴികളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് അവർക്ക് ഉപകാരപ്രദമായിരിക്കുമെന്നും മിഥുൻ പറഞ്ഞു. എത്ര വലിയ വിഷാദ രോഗത്തിനും ഉത്കണ്ഠാരോഗത്തിനും ഇന്ന് പ്രതിവിധികളുണ്ടെന്നും ആ വഴികൾ തിരഞ്ഞെടുക്കണമെന്നും മിഥുൻ വ്യക്തമാക്കുന്നു.
Content Highlights : Midhun Manuel Thomas On Depression, Anxiety disorder, Aadu 2
Content Highlights: