ഗോട്ടിനുശേഷം വന്ന ട്രോളുകൾ ഭീകരം,ഡിപ്രഷനിലായി,നല്ല സിനിമകൾ തിരഞ്ഞെടുക്കണമെന്ന് മനസ്സിലായി-മീനാക്ഷി

ഗോട്ട് ചിത്രത്തിൽ നിന്നും,മീനാക്ഷി ചൗധരി | Photo: instagram.com/meenakshichaudhary
ഗോട്ട് ചിത്രത്തിൽ നിന്നും,മീനാക്ഷി ചൗധരി | Photo: instagram.com/meenakshichaudhary

വന്‍വിജയമായ ലക്കി ഭാസ്‌കറില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായെത്തി ശ്രദ്ധേയയായ അഭിനേതാവാണ് മീനാക്ഷി ചൗധരി. വിജയ് നായകനായ ഗോട്ട് എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഗോട്ട് റിലീസായ ശേഷം താനനുഭവിച്ച വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മീനാക്ഷി ചൗധരി. 

ഗോട്ടിന്റെ റിലീസിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ട്രോളിങ്ങിനു വിധേയയായെന്ന് താരം പറയുന്നു. ട്രോളുകളും നെഗറ്റീവ് കമന്റുകളും തനിക്കേറെ മാനസികാഘാതമുണ്ടാക്കിയെന്നും ഒരാഴ്ചയോളം കടുത്ത ഡിപ്രഷനിലേക്ക് പോയിയെന്നും മീനാക്ഷി പറയുന്നു. പിന്നീട് ലക്കി ഭാസ്‌കറില്‍ ചെയ്ത വേഷം ഏറെ പ്രശംസ നേടിതന്നുവെന്നും നല്ല സിനിമകള്‍ ചെയ്തു മുന്നോട്ട് പോകണമെന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണെന്നും മീനാക്ഷി പറഞ്ഞു.

ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വെങ്കിടേഷിനും നവീന്‍ പോളിഷെട്ടിയ്ക്കുമൊപ്പമുള്ള രണ്ട് തെലുഗു ചിത്രങ്ങളാണ് മീനാക്ഷിയുടെ വരാനിരിക്കുന്ന സിനിമകള്‍.
 

Content Highlights: Meenakshi Chaudhary reveals the mental health challenges she faced after the release of Goat movie.