'ബാര്‍ബി ഗേള്‍ ഇനി അമ്മ'; ഹോളിവുഡ് നടി മാര്‍ഗോട്ട് റോബിക്ക് കുഞ്ഞ് പിറന്നു

ഹോളിവുഡ് നടി മാര്‍ഗോട്ട് റോബിക്കും നിര്‍മാതാവും നടനുമായ ടോം അക്കര്‍ലേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ ആദ്യ കണ്‍മണിയെ വരവേല്‍ക്കുന്നത്. ഒക്ടോബര്‍ 17-നാണ് ഇരുവരും ആദ്യത്തെ കണ്‍മണിയെ വരവേറ്റത്.
രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികളുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കാണാനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മാര്‍ഗോട്ടും ടോമും 2013-ല്‍ സ്യൂട്ട് ഓഫ് ഫ്രാങ്കൈസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. മൂന്നുവര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ വെച്ച് ഇരുവരും വിവാഹിതരായി. ഗര്‍ഭിണിയായതിന് ശേഷമുള്ള മാര്‍ഗോട്ടിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബാര്‍ബി, ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മാര്‍ഗോട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Margot Robbie welcomes first child with husband Tom Ackerley