സ്വകാര്യത മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം, സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളിൽ ബോധ്യംവേണം- മഞ്ജു

#സ്വന്തം ലേഖകൻ
മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍

കൊച്ചി: സാമൂഹികമര്യാദയില്ലാത്ത പെരുമാറ്റങ്ങൾ വർധിക്കുന്നതിനെ വിമർശിച്ച് നടി മഞ്ജു വാരിയർ. സിനിമാ താരങ്ങളായ സലിംകുമാറിന്റെയും ഭാഗ്യരാജിന്റെയും മരണാനന്തര ചടങ്ങുകൾക്കിടെയുണ്ടായ അവസരോചിതമല്ലാത്ത ചില പെരുമാറ്റങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വാക്കുകൾ. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഹൈബി ഈഡൻ എം.പി.യുടെ അവാർഡുവിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഏത് അവസരത്തിൽ നിൽക്കുന്നുവെന്നും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്നും ബോധ്യമുണ്ടാകണം. അനുമതി ചോദിച്ചശേഷമാണ് വിദേശങ്ങളിൽ ഒരാളുടെ ചിത്രം പകർത്തുന്നത്. എല്ലാവരുടെ സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം. പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന തീരുമാനം വിദ്യാർഥികളെടുക്കണമെന്നും മഞ്ജു പറഞ്ഞു.

Content Highlights: Manju Warrier criticizes inappropriate behavior at public and funeral events. Emphasizes the need for personal boundaries and privacy awareness. Advocates for global standards of asking permission before taking photos. Urges students to adopt civic responsibility as a lifestyle choice