കുഞ്ഞിന്റെ കരച്ചില്‍, ഉരുള്‍പ്പൊട്ടലിന്റെ ഭീതി; മലയന്‍കുഞ്ഞ് ട്രെയ്ലര്‍

Malayankunju Movie
Malayankunju Movie

ഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'മലയന്‍കുഞ്ഞി'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരു മലയോര ഗ്രാമത്തിലെ കാഴ്ചകളും ഉരുള്‍പ്പൊട്ടലുമാണ് പ്രമേയമെന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് 'മലയന്‍കുഞ്ഞ്' ഒരുങ്ങുന്നത്. 

കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിലാണ് നിര്‍മാണം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാളചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം.

ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് 'മലയന്‍കുഞ്ഞി'നായി തിരക്കഥ ഒരുക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് സംഗീതം. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും.


 

Content Highlights: Malayankunju Official Trailer, Fahadh Faasil, A. R. Rahman, Mahesh Narayanan, Sajimon