ഇത്തവണ സർവൈവൽ ത്രില്ലർ; മലയൻകുഞ്ഞുമായി ഫഹദ് ഫാസിൽ, ഒപ്പം എ.ആർ. റഹ്മാനും

ഫഹദ് ഫാസിൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞിന്റെ ട്രെയിലർ പുറത്തിറങ്ങി. സർവൈവൽ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. രജിഷ വിജയനാണ് നായിക.
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്.
ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഫാസിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Malayankunju Official Trailer, Fahadh Faasil, A. R. Rahman, Mahesh Narayanan
Content Highlights: