പ്രശ്ന പരിഹാരമായി; പിവിആർ എല്ലാ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പി.വി.ആർ സിനിമാസ് | ഫോട്ടോ: https://twitter.com/AbGeorge_
പി.വി.ആർ സിനിമാസ് | ഫോട്ടോ: https://twitter.com/AbGeorge_

കൊച്ചി: പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചത്. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങിയിരുന്നു.

കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പി.വി.ആറിനുള്ളത്.

Content Highlights: malayalam movies pvr cinemas conflict