മലയാളസിനിമ തിരിച്ചുവരുന്നു; മൂന്നുമാസത്തിനകം റിലീസ് ചെയ്യുന്നത് 50-ഓളം സിനിമകൾ

Malayalam cinema
Malayalam cinema

കൊച്ചി: കോവിഡ് ലോക്ഡൗണിൽ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്‌ഷനുമായി തിരിച്ചുവരവിൽ നിർണായകമായത്. ഒ.ടി.ടി.യിൽ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് തിരിച്ചെത്തി.

‘കുറുപ്പും’ ‘മരക്കാറും’ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം വളരെചെറിയ ബജറ്റിൽ വന്ന ‘ജാൻ എ മൻ’ പോലെയുള്ള ചിത്രങ്ങളും വിജയപ്പട്ടികയിലെത്തിയതായി തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ചൂണ്ടിക്കാട്ടുന്നു. തിയേറ്ററുകളിലേക്ക് കാണികളെത്തുന്നുവെന്ന് ഉറപ്പായതോടെ അടുത്ത മൂന്നുമാസത്തിനുള്ളിൽ 50-ഓളം സിനിമകൾ തിയേറ്ററുകളിലെത്തിക്കാനാണ് ‘ഫിയോക്’ ഒരുങ്ങുന്നത്.

മിന്നലായി ഒ.ടി.ടി.

ടൊവിനോ തോമസിന്റെ ‘മിന്നൽ മുരളി’ എന്ന ചിത്രമാണ് ഒ.ടി.ടി.യിലെ ഏറ്റവും വലിയ ഹിറ്റായത്. ഒ.ടി.ടി.യിൽ ലോകമെമ്പാടും കണ്ട ഇംഗ്ലീഷ് ഇതര സിനിമകളിൽ നാലാം സ്ഥാനത്താണ് ‘മിന്നൽ മുരളി’.

സിനിമയുടെ ‘അൺലോക്ക്

ലോക്ഡൗണിലായിരുന്ന മലയാള സിനിമയുടെ അൺലോക്ക് കാലമാണിതെന്നാണ് തിയേറ്ററുകളിൽനിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്നുമാസത്തിനകം റിലീസ് ചെയ്യേണ്ട 50-ഓളം സിനിമകൾക്കു പരമാവധി സ്ക്രീൻ നൽകാനാണ് അസോസിയേഷന്റെ തീരുമാനം.

കെ. വിജയകുമാർ

ഫിയോക് പ്രസിഡന്റ്

Content Highlights: Superhit Malayalam Films in 2021 from theater & OTT release 

Content Highlights: