ലൈംഗികാതിക്രമം; പിടി കുഞ്ഞുമുഹമ്മദ് സഖാവായതിനാൽ കൂടുതൽ ശക്തമായി അപലപിക്കുന്നു- മാലാ പാർവതി

#Movie Desk
പിടി കുഞ്ഞുമുഹമ്മദ്, മാലാ പാർവതി | ഫോട്ടോ: മാതൃഭൂമി
പിടി കുഞ്ഞുമുഹമ്മദ്, മാലാ പാർവതി | ഫോട്ടോ: മാതൃഭൂമി

ടതുസഹയാത്രികനും മുന്‍എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി. ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതൽ ശക്തമായി അപലപിക്കുന്നുവെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും. കൂടുതൽ ശക്തമായി അപലപിക്കുന്നു’, മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഐഎഫ്എഫ്‌കെ ചലച്ചിത്ര സ്‌ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനൽകിയ പരാതി കന്റോൺമെന്റ് പോലീസിന് കൈമാറിയിരുന്നു. ഏതാനും ആഴ്ചകൾക്കുമുൻപ്‌ തലസ്ഥാനത്തെ ഹോട്ടൽമുറിയിൽവെച്ച് കടന്നുപിടിച്ചതായാണ് പരാതി. ഹോട്ടലിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.

Content Highlights: Actress Mala Parvathi strongly condemns sexual assault case against P.T. Kunju Muhammed.