തേരിന്റെ വിജയാഘോഷത്തിൽ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

തിയേറ്ററുകളിൽ കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം തേരിന്റെ വിജയാഘോഷത്തിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകൾ റിലീസ് ചെയ്‌തു. കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, റിയാ സൈറ എന്നിവർ തേരിലെ പോലീസ് സ്റ്റേഷനിലെ ചിത്രീകരണ രംഗത്തിനിടയിൽ ആലപിച്ച ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എസ്. ജെ. സിനു സംവിധാനം ചെയ്ത ചിത്രത്തിൽ ഹരി എന്ന കേന്ദ്ര കഥാപാത്രത്തിൽ അമിത് ചക്കാലക്കൽ എത്തുന്നു. സാധാരണക്കാരന്റെ ജീവിതത്തിലൂടെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഹൗസ് ഫുൾ ഷോകളുമാണ് വീക്കെൻഡിൽ ലഭിച്ചത്.
ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം ആണ് തേരിന്റെ നിർമ്മാണം. സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവരെത്തുന്നു.
ദിനിൽ പി.കെയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസനും എഡിറിറംഗ് സംജിത് മുഹമ്മദുമാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യാക്സണും നേഹയും ചേർന്നാണ്.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, ഡിസൈൻസ് മനു ഡാവിഞ്ചി, സ്റ്റിൽസ് രാംദാസ് മാത്തൂർ. പി ആർ ഓ : പ്രതീഷ് ശേഖർ.