ചാര്‍ലിയും ടെസയുമല്ല, ഇനി മാരയും പാറുവും

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ ചാര്‍ളിയുടെ തമിഴ് പതിപ്പ് മാരയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ളി. മാരയും ഒരു മുഴുനീള പ്രണയചിത്രമായിരിക്കുമെന്നാണ് പറയുന്നത്. നവാഗതനായ ദിലീപ് കുമാറാണ് 'മാര' സംവിധാനം ചെയ്യുന്നത്.
40 വയസുകാരന്റെ കഥാപാത്രമാണ് ഇതില്‍ മാധവന്‍ ചെയ്യുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരിക്കും ശ്രദ്ധ അവതരിപ്പിക്കുന്നത്. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങും.
Content Highlights: Maara Trailer, R Madhavan, Shraddha Srinath, Dhilip, Amazon Prime Release
Content Highlights: