പള്ളി മുറ്റത്ത് ഒരു അടിപൊളി ബാൻഡ് മേളം; 'ജാക്സൺ ബസാർ യൂത്തി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

​ഗാനത്തിൽ നിന്നും | PHOTO: SCREENGRAB
​ഗാനത്തിൽ നിന്നും | PHOTO: SCREENGRAB

'ജാക്സൺ ബസാർ യൂത്ത്' എന്ന പുതിയ ചിത്രത്തിലെ പള്ളി പെരുന്നാൾ ഗാനം പുറത്തിറങ്ങി. ഒരു കളർ ഫുൾ എന്റർടെയിനറായിരിക്കും ചിത്രമെന്ന് വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

സുഹൈൽ കോയയുടെ വരികൾ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാൻ മാരാത്തിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് ജാക്‌സൺ ബസാർ യൂത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ,( ക്യാം- എറാ ക്യുറേറ്റേഴ്‌സ് ) ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമാജിൻ സിനിമാസ്), എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - അമീൻ അഫ്‌സൽ, ശംസുദ്ധീൻ എം.ടി, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ. എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, പി.ആർ.ഒ. - ആതിര ദിൽജിത്

Content Highlights: lukman jaffer idukki movie jackson bazaar youth first song released