ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍, 'എല്‍.എല്‍.ബി' പുതിയ പോസ്റ്റര്‍

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, സുധീഷ്, ശ്രീജിത്ത് രവി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "LLB aka Lifeline of Bachelors" എന്ന ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കൂടി റിലീസ് ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് പോസ്റ്ററിന് ലഭിക്കുന്നത്.
എ.എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം കാർത്തിക സുരേഷ് ആണ് നായിക. കോട്ടയം രമേഷ്, സിബി കെ. തോമസ്, പ്രദീപ് ബാലൻ, സീമ ജി. നായർ,നാദിര മെഹ്‌റിൻ എന്നിവരാണ് മറ്റഭിനേതാക്കൾ.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.
എഡിറ്റർ- അതുൽ വിജയ്, സംഗീതം- ബിജി ബാൽ, കൈലാസ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ, സിദ്ധിഖ്, കല- സുജിത് രാഘവ്, ഗാനരചന- സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രഭാ വർമ കോറിയോഗ്രഫി -എം ഷെരിഫ്, ഇമ്ത്യാസ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- മനു ഡാവിഞ്ചി, പി.ആർ.ഒ. - എ.എസ്. ദിനേശ്
Content Highlights: LLB movie poster released