ബാച്ചിലേഴ്സിന്റെ കഥയുമായ് 'എൽ എൽ ബി', ചിത്രം ഫെബ്രുവരി 2ന് തിയേറ്ററിലേക്ക്

'എൽ എൽ ബി'യിൽ വിശാഖ് നായരും ശ്രീനാഥ് ഭാസിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
'എൽ എൽ ബി'യിൽ വിശാഖ് നായരും ശ്രീനാഥ് ഭാസിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 2 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്.

ഫറൂഖ് എസിപിയാണ് എ എം സിദ്ധിഖ്. എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന വലിയ പ്രത്യേകതയോടെ എത്തുന്ന ചിത്രമാണ് 'എൽ എൽ ബി'. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമ്മിക്കുന്നത്. സിബി, സൽമാൻ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. 

റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്- തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

Content Highlights: llb malayalam movie release date announced, sreenath bhasi, visakh nair anoop menon