പുണ്യാളനായി കുഞ്ചാക്കോ ബോബന്‍, ഒപ്പം ജയസൂര്യയും നിവേദയും; 'എന്താടാ സജി' ട്രെയിലര്‍ പുറത്തിറങ്ങി

ചിത്രത്തിന്റെ ട്രെയിലര്‍ | photo: screen grab
ചിത്രത്തിന്റെ ട്രെയിലര്‍ | photo: screen grab

ജയസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും ഒന്നിക്കുന്ന 'എന്താടാ സജി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ നിര്‍മിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നത്. ഏപ്രില്‍ ഏട്ടിന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. 

സംഗീത സംവിധാനം -വില്യം ഫ്രാന്‍സിസ്, ക്യാമറ -ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍ -ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ -ജേക്ക്സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ പി. തോമസ്, മേക്കപ്പ് -റോണക്സ് സേവ്യര്‍, കോസ്റ്റൂം ഡിസൈനര്‍ -സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍ -ഷിജി പട്ടണം, ത്രില്‍-ബില്ല ജഗന്‍, വി.എഫ്.എക്സ്-Meraki, അസോസിയേറ്റ് ഡയറക്ടര്‍ -മനീഷ് ഭാര്‍ഗവന്‍, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് -ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍, ഡിസൈന്‍ -ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്. 

Content Highlights: kunjacko boban jayasurya in enthada saji trailer released