കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി'; വീഡിയോ ഗാനം പുറത്തിറങ്ങി

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി. 'ആത്മാവില്‍ നിറയുന്ന' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. നിത്യാ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മിക്കുന്നത്. നിവേദ തോമസ് നായികയായി എത്തുന്ന ചിത്രം ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ക്യാമറ -ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍ -ജസ്റ്റിന് സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്കോര്‍- ജേയ്ക്ക്സ് ബിജോയ്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ പി. തോമസ്, മേക്കപ്പ് -റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍ -സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍ -ഷിജി പട്ടണം, ത്രില്‍സ് ബില്ല ജഗന്, വി.എഫ്.എക്സ്. -മേരാകി, അസോസിയേറ്റ് ഡയറക്ടര്‍ -മനീഷ് ഭാര്ഗവന്, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന് & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് -ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോധരന്, സ്റ്റില്‍ -പ്രേം ലാല്‍, ഡിസൈന്‍ -ആനന്ദ് രാജേന്ദ്രന്, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ഒബ്സ്ക്യൂറ, പി.ആര്.ഒ -മഞ്ജു ഗോപിനാഥ്.
Content Highlights: kunjacko boban and jayasurya in enthada saji video song released