'മോഹിനിയാട്ടം' സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ സൂപ്പർ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഇപ്പോൾ മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടി സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ് മുരളി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2024 ൽ റിലീസ് ചെയ്ത 'ഭരതനാട്യം' എന്ന ആദ്യ ചിത്രം രചിച്ചതും കൃഷ്ണദാസ് മുരളി ആണ്. അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കാൻ പോകുന്നത്. കോ പ്രൊഡ്യൂസർ - ബൈജു ഗോപാലൻ, വി.സി പ്രവീൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വാഴ 2 ഒരുക്കിയ സംവിധായകൻ സവിൻ സാ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്.
ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
Content Highlights: Krishnadas Murali signs new project with Sree Gokulam Movies, Production team includes Baiju Gopalan, V.C. Praveen, and Krishnamurthy, Sree Gokulam Movies confirms multiple high-profile projects for 2026, Follow-up to the success of Mohiniyattam