കൊച്ചിയിലെ ഫിലിം സിറ്റിക്കായി ലൊക്കേഷൻ തിരച്ചിൽ; കോതമംഗലത്ത് വേണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ

#സ്വന്തം ലേഖകൻ
Representational Image
Representational Image

കാക്കനാട്: ജില്ലയിൽ ഫിലിം സിറ്റി നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കി. ജില്ലാ വികസനസമിതി യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി ഭൂമി കൈവശമുള്ള വിവിധ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും കളക്ടർ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വികസനസമിതി യോഗത്തിലാണിത് തീരുമാനിച്ചത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിക്കായി കോതമംഗലത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു.

Content Highlights: Formal initiation of land identification for Ernakulam Film City. District Collector G. Priyanka confirms inter-departmental meetings. MLA Shibu Thekkumpuram proposes Kothamangalam as the ideal location. Project aligns with the current state budget initiatives